Share this Article
News Malayalam 24x7
വര്‍ക്കലയില്‍ ട്രെയിന്‍ തട്ടി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
A young man was found dead after being hit by a train in Varkala

വർക്കലയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ. കൊല്ലം മയ്യനാട് സ്വദേശി സനോജ് 38 ആണ് മരിച്ചത്. ഇടവ ജനതമുക്ക് പെട്രോൾ പമ്പിന് സമീപത്തെ റെയിൽവേ ട്രാക്കിൽ രാത്രി 8.30 ഓടെയാണ് അപകടം.

കൊല്ലം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഏറനാട് എസ്പ്രെസ് തട്ടിയാണ് യുവാവ് മരണപ്പെട്ടത് എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.  ഇയാൾ പരവൂർ  വർക്കല റൂട്ടിൽ ഓടുന്ന ബിസ്മില്ല എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവർ ആണ്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories