Share this Article
News Malayalam 24x7
കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
A bank employee was found dead at home in Kannur

കണ്ണൂരില്‍ ബാങ്ക് ജീവനക്കാരിയെ ഭർതൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.അടുത്തില സ്വദേശിനി മുപ്പത്തിയെഴുകാരി ടി കെ ദിവ്യയാണ് മരിച്ചത്. മാടായി കോഴിബസാര്‍ എസ് ബി ഐ ബാങ്ക് ശാഖയിലെ ജീവനക്കാരിയാണ് ദിവ്യ. പഴയങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ ഇൻക്യുസ്റ്റ് നടപടികൾ പൂർത്തിയായി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിക്കും ഇന്ന് രാവിലെ ഏഴുമണിക്കും ഇടയിലാണ് മരണം നടന്നത് എന്നാണ് പോലീസിന്റെ നിഗമനം. മരണ കാരണം വ്യക്തമായിട്ടില്ല.ബോഡി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories