Share this Article
News Malayalam 24x7
കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ ബൈക്ക് മറിഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു
An engineering student died in Kochi-Dhanushkodi national highway

കൊച്ചി- ധനുഷ്‌ക്കോടി ദേശീയപാതയില്‍ ബൈക്ക് മറിഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി മരിച്ചു. അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശി ബാദുഷയാണ് മരിച്ചത്.  കഴിഞ്ഞ ദിവസം വൈകിട്ട്  എട്ടു മണിയോടെ വാളറ കുത്തിന് സമീപമാണ് അപകടം ഉണ്ടായത്. കോതമംഗലം ഭാഗത്ത് നിന്നും ബൈക്കില്‍ വരികയായിരുന്ന ബാദുഷയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടന്‍തന്നെ പ്രദേശവാസികള്‍ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാദുഷ കോതമംഗലം എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories