Share this Article
News Malayalam 24x7
എന്ത് സാധനവും അശ്വിന്റെ കയ്യിലെത്തിയാല്‍ കറങ്ങും; വിരല്‍ തുമ്പിലെ വിസ്മയ വിശേഷങ്ങള്‍
Anything that comes into Ashwin's hands will spin; Amazing features at  fingertips

കറക്കു കമ്പനി എന്നൊക്കെ കേട്ടിട്ടുണ്ട്. വിരല്‍ തുമ്പില്‍ എടുത്തു വെക്കാന്‍ കഴിയുന്നതെന്തും കറക്കി ശ്രദ്ധേയനായ ഒരാള്‍ പത്തനംതിട്ട അടൂരിലുണ്ട്  അശ്വിൻ .  ഓട്, ഉരുളി, കുഷ്യന്‍, പ്ലേറ്റ് അങ്ങനെ എന്തുമാകട്ടെ അശ്വിന്റെ വിരല്‍ പൂപ്പോലെ കറക്കും.അതി വേഗത്തിലാണ് ഇവ കറക്കുന്നത്. ഇവ കറക്കുന്നതിനിടയില്‍ മുകളിലേക്ക് ഉയര്‍ത്തുകയും കൃത്യമായി തിരികെ വിരല്‍ തുമ്പില്‍  പിടിക്കുകയും അങ്ങനെ കറക്ക് തുടരും.

ഇങ്ങനെ കറക്കി അശ്വിന്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തു കഴിഞ്ഞു. നാട്ടിന്‍പുറത്തെ വായന ശാലയില്‍ നിന്നു തുടങ്ങി ഗിന്നസ് ബുക്ക് വരെ നീളുന്നു അശ്വിന്റെ വിരല്‍ കറക്കിയെടുത്ത നേട്ടങ്ങള്‍.ലോങ്ങസ്റ്റ് ഡ്യൂറേഷന്‍ സ്പിന്നിങ്ങ് എ പ്ലയിറ്റ് എന്ന കാറ്റഗറിയില്‍ നൈജീര്യന്‍ സ്വദേശി ഇക്കോഗിയോ വിക്ടര്‍ എന്നയാളുടെ 1 മണിക്കൂര്‍ 10 മിനിട്ട് എന്ന റെക്കോര്‍ഡ് മറികടന്നാണ് ഗിന്നസ് റെക്കോര്‍ഡ് അശ്വിന്‍ സ്വന്തം പേരിലാക്കിയത്.

സ്‌കൂളില്‍ 6-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പുസ്തകങ്ങളും ബുക്കും കറക്കി ഈ വിനോദം അശ്വിന്‍ ആരംഭിച്ചതെന്നാണ് പറയുന്നത്. നിരന്തരമായ പരിശീലനവും പ്രയത്‌നവുമാണ് നിസ്സാരമെന്ന് തോന്നാവുന്ന ഈ കറക്കില്‍ നിന്നും ഗിന്നസ് റെക്കോര്‍ഡ് വരെ അശ്വിന്‍ എത്തിപ്പിടിച്ചത്. ഒന്നിനെയും നിസ്സാരമായി കാണരുതെന്നും അശ്വിന്‍ ഓര്‍മ്മപ്പെടുത്തുന്നു.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories