Share this Article
News Malayalam 24x7
കടന്നല്‍ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം
Man Dies from Wasp Sting

തൃശൂരില്‍ ഗൃഹനാഥന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. വേലൂര്‍ സ്വദേശി ഷാജുവാണ് മരിച്ചത്.  ഷാജുവിനെ കൃഷിത്തോട്ടത്തില്‍ വെച്ചാണ് കടന്നല്‍ കുത്തിയത്. ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.


സ്‌കൂള്‍ കലാ കായിക മേള; അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി


സ്‌കൂള്‍  മേളകള്‍  അലങ്കോലപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി വിദ്യാഭാസ വകുപ്പ്. കലാ കായിക മേളകളില്‍ വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്‌കൂളുകളെ വിലക്കും.

ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. അതോടൊപ്പം സംസ്ഥാന സ്‌കൂള്‍ കായികമേള സമാപനത്തിലെ സംഘര്‍ഷത്തില്‍ അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. നാവാമുകുന്ദ സ്‌കൂളിലെ 3 അധ്യാപകര്‍ക്കെതിരെയും മാര്‍ ബേസില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് നടപടിക്ക് ശുപാര്‍ശ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories