Share this Article
News Malayalam 24x7
സമസ്ത പ്രത്യേക മുശാവറ യോഗം 7 ന്; ഉമ്മർ ഫൈസിക്കെതിരെ നടപടി ഉണ്ടാകുമോ എന്നറിയാം
Samasta Special Mushavara meeting

മുസ്ലിം മതപണ്ഡിത സംഘടനയായ സമസ്തയിലെ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള പ്രത്യേക മുശാവറ യോഗം ഈ മാസം ഏഴിന് ചേരും. സംഘടനയുടെ സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ചര്‍ച്ചയാകും. ലീഗ് അനുകൂലികള്‍ രൂപീകരിച്ച സുന്നി ആദര്‍ശ സംരക്ഷണ സമിതിക്കെതിരായ പരാതിയും യോഗത്തില്‍ ചര്‍ച്ച ചെയ്യും.


സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്.  സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായേക്കും. 

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കും . അതുകൊണ്ട് തന്നെ പൊതുജനം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories