Share this Article
News Malayalam 24x7
മുൻ ഡിജിപി തിരുവനന്തപുരം ഹീരയിൽ അബ്ദുൾ സത്താർകുഞ്ഞ് നിര്യാതനായി
Heerayi Abdul Sathar Kunju

മുൻ ഡിജിപി തിരുവനന്തപുരം ഹീരയിൽ അബ്ദുൾ സത്താർകുഞ്ഞ്  നിര്യാതനായി. 85 വയസ്സായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് പുത്തൻ പള്ളി ഖബർസ്ഥാനിൽ നടക്കും.


രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച തുടരുന്നു

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച തുടരുന്നു.ഡോളറിനെതിരെ ഇന്ന് 27 പൈസ ഇടിഞ്ഞു. 86.31 രൂപയാണ് വിനിമയ മൂല്യം.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും വിദേശ മൂലധനത്തിന്റെ തുടര്‍ച്ചയായ ഒഴുക്കും ആഭ്യന്തര ഓഹരി വിപണികളിലെ ഇടിവുമാണ് തകര്‍ച്ചക്ക് ആക്കംകൂട്ടിയത്.

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞത്  ഇറക്കുമതി ചെലവ് കൂട്ടും. ഇത് രാജ്യത്തിന്റെ കരുതല്‍ ധനശേഖരത്തില്‍ ഇടിവുണ്ടാക്കും. മൂല്യത്തകര്‍ച്ച വിദേശത്തുനിന്ന് പണം അയക്കുന്നവര്‍ക്ക് ഗുണം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories