Share this Article
News Malayalam 24x7
പീച്ചി ഡാം റിസർവോയറിൽ വീണ നാല് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു
 Four Students Fall into Peechi Dam, One Dead

തൃശ്ശൂർ പീച്ചി ഡാം റിസവോയറിൽ വീണ നാല് വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ ആയിരുന്നു മരണം.

വെള്ളത്തിൽ വീണ് പരിക്കേറ്റ മറ്റു മൂന്നു കുട്ടികളുടെയും നില  ഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളജിൽ നിന്ന് വിദഗ്ദ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിച്ചാണ് കുട്ടികളുടെ ചികിത്സ തുടരുന്നത്.

പട്ടിക്കാട് സ്വദേശികളായ 16 വയസ്സുകാരായ  ആന്‍ ഗ്രെയ്സ്  , ഐറിന്‍,  പീച്ചി സ്വദേശി 12 വയസ്സുള്ള  നിമ എന്നിവരാണ് ചികിത്സയിൽ തുടരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. പീച്ചി ഡാമിൻ്റെ റിസർവോയറിൽ കാൽവഴുതി വീണയാളെ രക്ഷിക്കാൻ ശ്രമിച്ചതോടെയാണ് നാലുപേരും  വെള്ളത്തിൽ മുങ്ങിത്താഴ്ന്നത്.

അപകടത്തിൽപ്പെട്ട പീച്ചി സ്വദേശി   നിമയുടെ സഹോദരി ഹിമയുടെ സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ട  ആൻ ഗ്രേസും, ഐറിനും, അലീനയും. മൂവരും  പീച്ചി  പള്ളിയിലെ പെരുന്നാൾ കൂടുന്നതിനാണ് പീച്ചിയിലേക്ക്   എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories