Share this Article
News Malayalam 24x7
ഇംഗ്ലണ്ടിലേക്ക് ജോലിക്കുള്ള വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ 2 പേർ പിടിയിൽ
Defendants

തൃശൂരിൽ ഇംഗ്ലണ്ടിലേക്ക് ജോലിക്കുള്ള വിസ  വാഗ്ദാനം ചെയ്ത്  പണം തട്ടിയ കേസിൽ  യുവതിയടക്കം 2 പേർ പിടിയിൽ. മാള പുത്തൻചിറ സ്വദേശിനി  നിമ്മി, സുഹൃത്ത് പത്തനാപുരം സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്.

ആളൂര്‍ സ്വദേശിയായ സജിത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നുമാണ് പണം തട്ടിയത്. ഇംഗ്ലണ്ടില്‍ ജോബ് വിസ് ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികളായ നിമ്മിയും അഖിലും പണം കൈക്കലാക്കിയത്. ചെങ്ങമനാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ പൊലീസ് സംഘം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ മാളയില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്.

2023 ആഗസ്റ്റ് മുതല്‍ 2024 ജനുവരി വരെ പല തവണയായി ലക്ഷങ്ങള്‍ ഇവര്‍ കൈക്കലാക്കി. പന്ത്രണ്ടു ലക്ഷത്തി എണ്‍പത്തിനാലായിരം രൂപ നിമ്മിയുടെ അക്കൗണ്ടിലേക്ക് മാത്രം പരാതിക്കാരനില്‍ നിന്നു വാങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിമ്മിയുടെ നിര്‍ദ്ദേശപ്രകാരം വേറെ അക്കൗണ്ടുകളിലേക്കും പണം നല്‍കിയിട്ടുണ്ട്. പരാതിക്കാരനായ സജിത്തിനും രണ്ടും കൂട്ടുകാര്‍ക്കും വിസ ശരിയാക്കി നല്‍കാം എന്ന്  പറഞ്ഞ് ഇരുപപത്തി രണ്ടു ലക്ഷത്തോളം രൂപ ഇവര്‍ കൈപറ്റിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷും സംഘവും ചേര്‍ന്നാണ് പ്രതികളെ  പിടികൂടിയത്.   കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories