Share this Article
News Malayalam 24x7
നെയ്യാറ്റിന്‍കര സമാധി വിവാദം; സംസ്കാരത്തിനായി പുതിയ കല്ലറ ഒരുക്കി
New Tomb Constructed to End Neyyattinkara Controversy

നെയ്യാറ്റിൻകര ഗോപന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നാമജപ ഘോഷയാത്രയായി വീട്ടിലേക്ക് കൊണ്ടുവരും. തുടർന്ന് കൈലാസനാഥ ക്ഷേത്ര സമീപത്തെ സമാധിസ്ഥലത്ത് മൂന്നുമണിയോടുകൂടി മഹാസമാധി നടത്തും. നേരത്തെ അടക്കം ചെയ്ത കല്ലറയ്ക്ക് സമീപത്തായി പുതിയ കല്ലറ നിർമ്മിച്ചിട്ടുണ്ട്.

വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായി സംസ്കരിക്കുമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. വിവിധ മടങ്ങളിൽ നിന്നുള്ള സന്യാസിമാർ ചടങ്ങിൽ പങ്കെടുക്കും. അതേസമയം  പോസ്റ്റുമോർട്ടം നടത്തിയ ശേഷം ആന്തരിക അവയവങ്ങൾ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ ഫലം വന്നാൽ മാത്രമേ  മരണകാരണവും മരണസമയവും വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories