Share this Article
News Malayalam 24x7
പ്രണയത്തില്‍ നിന്നും പിന്മാറി; യുവതിയുടെ വീട്ടിലെത്തി ജീവനൊടുക്കി യുവാവ്‌
Man Commits Suicide

പ്രണയത്തില്‍ നിന്നും പിന്മാറിയതിന്  23കാരന്‍  പെണ്‍കുട്ടിയുടെ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യ ചെയ്തു. തൃശൂർ കണ്ണാറ ശാന്തിനഗര്‍  സ്വദേശി ഒലിയാനിക്കല്‍ വീട്ടില്‍  അര്‍ജുന്‍ ലാല്‍  ആണ്  മരിച്ചത്. കുട്ടനെല്ലൂരിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പെണ്‍കുട്ടിയും, യുവാവും ഒരേ സ്‌കൂളില്‍ പഠിച്ചവരാണ്. ഇരുവരും പ്രണയത്തില്‍ ആയിരുന്നു എന്നും പറയുന്നു. എന്നാല്‍ ഒരു വര്‍ഷമായി ഇവര്‍ തമ്മില്‍ ബന്ധം ഉണ്ടായിരുന്നില്ല. ഇതിനിടെ കഴിഞ്ഞ ദിവസം യുവാവ് യുവതിയുടെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇത് ചോദ്യം ചെയ്തതോടെ യുവാവ് വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് യുവാവ് യുവതിയുടെ വീടിന്റെ ജാലകച്ചില്ലുകള്‍ എറിഞ്ഞുടച്ച ശേഷം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.  ഒല്ലൂര്‍ പോലീസ് യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories