Share this Article
News Malayalam 24x7
പോക്‌സോ കേസ് അതിജീവിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
POCSO Survivor in Critical Condition

എറണാകുളം ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ആക്രമണത്തിന് ഇരയായ പോക്‌സോ കേസ് അതിജീവിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അതിജീവിത ആൺ സുഹൃത്തിൽ നിന്ന് നേരിട്ടത് കൊടിയ പീഢനമെന്ന് പൊലീസ്. പെൺകുട്ടിയ മർദിക്കാൻ ഉപയോഗിച്ച ചുറ്റിക വീട്ടിൽ നിന്ന് കണ്ടെത്തി.

തല ഭിത്തിയിടിപ്പിച്ച് ശ്വാസം മുട്ടിച്ചു.ശബ്ദം പുറത്ത് കേൾക്കാതിരിക്കാനായി സുഹൃത്ത് അനൂപ് 19 കാരിയുടെ മുഖം അമർത്തിപ്പിടിച്ചുവെന്നും കണ്ടെത്തൽ. 

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടി കഴിയുന്നത്.  കേസില്‍ പ്രതിയായ തലയോലപ്പറമ്പ് സ്വദേശി അനൂപുമായി പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories