Share this Article
News Malayalam 24x7
ചേലക്കരയിൽ യുവാവിന്റെ മരണം കൊലപാതകം; സഹോദരൻ അൻവർ അറസ്റ്റിൽ
വെബ് ടീം
17 hours 30 Minutes Ago
1 min read
CHELKARA

തൃശൂർ:ചേലക്കര പുലാക്കോട് തോട്ടുപാലം അൻസാർ അലിയുടെ (27) മരണത്തിൽ സഹോദരൻ അൻവർ (32) അറസ്റ്റിൽ. ഞായർ രാവിലെ 7 മണിയോടെയാണ് അൻസാറിനെ വീട്ടിൽ തലയിലും പുറത്തും മുറിവേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും 8 മണിയോടെ മരിച്ചു. തലയിലേറ്റ ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായതെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

അൻസാർ അലി അവിവാഹിതനാണ്. പ്രതി അൻവർ ബസ് കണ്ടക്ടറാണ്.തലയിൽ നാലിഞ്ച് നീളത്തിലും പുറത്ത് ഏഴിഞ്ച് നീളത്തിലും ആഴത്തിലുള്ള മുറിവുകൾ ഇൻക്വസ്റ്റ് സമയത്ത് തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഈ മുറിവുകൾ ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയതാണെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങിയത്. മരണം നടന്ന ദിവസം രാവിലെ ബന്ധുക്കൾ എത്തിയപ്പോൾ വീടിന്റെ മുൻവാതിലും പിൻവാതിലും പുറത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. ഈ അസ്വാഭാവികതയാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തിയത്. മദ്യപിച്ചതിനെ തുടർന്ന്  സഹോദരങ്ങൾക്കിടയിലെ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് നിഗമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories