സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ സ്വദേശിനി ആര്യ (26) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്.
വിദേശത്ത് ജോലി ചെയ്തിരുന്ന ആര്യ, ജോലി രാജിവെച്ച് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തി ഒരു മാസം കഴിഞ്ഞപ്പോൾ മുതൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും, പിന്നീട് സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. രോഗം ഭേദമാകാത്തതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.