Share this Article
News Malayalam 24x7
കാൽനടയാത്രികനെ ഇടിച്ചശേഷം ബെെക്ക് മതിലിൽ ഇടിച്ചു; ബാങ്കുദ്യോഗസ്ഥനും 74കാരനും മരിച്ചു
വെബ് ടീം
posted on 11-05-2026
1 min read
ACCIDENT

ആലപ്പുഴ: അഞ്ചുമുറിക്കടക്ക് സമീപമുണ്ടായ ഇരുചക്ര വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഭഗവതിപ്പടി മങ്ങാട്ടുശ്ശേരിൽ അനന്തൻ (26), ചെട്ടികുളങ്ങര ഈരേഴ വടക്ക് ചെറുകര തെക്കേതിൽ ചെല്ലപ്പൻ നായർ (74) എന്നിവരാണ് മരിച്ചത്.

രാവിലെ 9.30-നായിരുന്നു അപകടം.ഫെഡറൽ ബാങ്ക് മാവേലിക്കര ശാഖയിലെ ഉദ്യോഗസ്ഥനായ അനന്തൻ ഓടിച്ചിരുന്ന ബൈക്ക് വഴിയാത്രക്കാരനായ ചെല്ലപ്പൻ നായരെ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു.തലയ്ക്ക് പരിക്കേറ്റ അനന്തൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ചെല്ലപ്പൻ നായരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുറച്ചു സമയത്തിനുള്ളിൽ  മരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories