തൃശൂർ: കുന്നംകുളത്ത് ഓട്ടോയും മൂന്ന് വയസുകാരിയും കിണറ്റിൽ വീണു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ സ്റ്റാർട്ട് ആക്കുകയായിരുന്നു. മരത്തംകോട് സ്വദേശി ബിന്നി വർഗീസിന്റെ മകൾ എൽസയാണ് അപകടത്തിൽപ്പെട്ടത്.
വീട്ടുമുറ്റത്തെ കിണറിന്റെ ആൾമറ തകർത്ത് ഓട്ടോ കിണറ്റിൽ വീണു. കുഞ്ഞിനെ പ്രദേശത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികൾ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി.