കനത്ത മഴയെത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പത്തനംതിട്ട ജില്ലയിലെ തെരഞ്ഞെടുത്ത സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.
കുട്ടനാട് താലൂക്കിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടി.
അതേസമയം, പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന 10 വിദ്യാലയങ്ങൾക്കും കോഴഞ്ചേരി താലൂക്കിലെ 2 അങ്കണവാടികൾക്കുമാണ് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് ജില്ലാ ഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.