എറണാകുളം നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി സുഹൈലിനെതിരെ എക്സൈസ് കേസെടുത്തു.. 23 വയസിന് മുൻപ് മദ്യം ഉപയോഗിച്ച കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. ആലുവ എക്‌സൈസ് റേഞ്ച് ആണ് കേസ് എടുത്തത്. അതെസമയം കേസ് അടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മരിച്ച ഗോപികയുടെ കുടുംബം ആരോപിച്ചു... നീതി ലഭിക്കുമോ എന്ന് സംശയം ഉണ്ട്. കുടുംബത്തെ അപമാനിക്കാൻ സമൂഹ്യമാധ്യമങ്ങളിൽ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു.