Share this Article
News Malayalam 24x7
മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞ് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്
വെബ് ടീം
posted on 14-05-2026
1 min read
bus accident

ഇടുക്കി: പെരിയ കനാലിൽ  മിനി ബസ് തേയില തോട്ടത്തിലേക്ക് മറിഞ്ഞു. തമിഴ്നാട്ടിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. നിരവധി ആളുകൾക്ക് സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം ഇടുക്കിയിൽ മറ്റൊരു അപകടം കൂടി ഇന്ന് ഉണ്ടായിട്ടുണ്ട്. തട്ടേക്കണ്ണിയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 യാത്രക്കാർക്ക് പരിക്കേറ്റു. ബസിന് പിന്നിൽ ലോറി വന്നിടിച്ചതിനെ തുടർന്നാണ് ബസ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബസിൽ ആകെ 41 യാത്രക്കാരാണ് ഉണ്ടായിരുന്നത്.അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവറുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് 16 യാത്രക്കാരുടെ നില നിലവിൽ ഗുരുതരമല്ല. അപകടത്തിന് പിന്നാലെ ബസിനുള്ളിൽ കുടുങ്ങിയ എല്ലാ യാത്രക്കാരെയും നിലവിൽ പുറത്തെത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കോതമംഗലത്തെയും ചെറുതോണിയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരുക്കേറ്റ ഡ്രൈവർ നിലവിൽ കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories