തൃശ്ശൂര്‍: എഴുത്തുകാരി അന്തരിച്ച സുമംഗലയ്ക്ക് ഓണാശംസ അയച്ച് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 'സുമംഗല, ദേശമംഗലം മന, ഓട്ടുപാറ, വടക്കാഞ്ചേരി, തൃശ്ശൂര്‍' എന്ന വിലാസത്തിലാണ് തപാലില്‍ കത്തയച്ചത്. അഞ്ചുവര്‍ഷം മുന്‍പ് വിടവാങ്ങിയ അമ്മയ്ക്ക് സ്പീക്കര്‍ ഓണാശംസ അറിയിച്ച വിവരം മകന്‍ അഷ്ടമൂര്‍ത്തിയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
'അഞ്ചുകൊല്ലവും നാലുമാസവുംമുന്‍പ് മരിച്ച സുമംഗലയ്ക്ക് ഓണാശംസ നേര്‍ന്നിരിക്കുന്നു. കുറഞ്ഞപക്ഷം, മേല്‍വിലാസം ദേശമംഗലം മനയ്ക്കുപകരം 'പരലോകം' എന്ന് എഴുതാമായിരുന്നു. എന്തായാലും അമ്മയ്ക്കുവേണ്ടി ഞങ്ങള്‍ മക്കള്‍ അങ്ങയോട് നന്ദി പ്രകാശിക്കുന്നു. ഇനിയും ഉത്സവങ്ങള്‍ വരും'...വിഷു വരും, വര്‍ഷം വരും.....' ആ വിശേഷങ്ങള്‍ക്കും ആശംസകള്‍ അയക്കാന്‍ മറക്കല്ലേ സര്‍... സ്പീക്കറുടെ കത്തിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ട്.
കുറിപ്പ്:
ബഹു. നിയമസഭ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഒരു ചെറിയ തെറ്റ് പറ്റി. അഞ്ച് കൊല്ലവും നാല് മാസവും മുമ്പ് മരിച്ച സുമംഗലക്ക് ഓണാശംസകള്‍ നേര്‍ന്നിരിക്കുന്നു. കുറഞ്ഞ പക്ഷം, മേല്‍വിലാസം ദേശമംഗലം മനക്ക് പകരം 'പരലോകം' എന്ന് എഴുതാമായിരുന്നു. എന്തായാലും, അമ്മക്ക് വേണ്ടി ഞങ്ങള്‍ മക്കള്‍ അങ്ങയോട് നന്ദി പ്രകാശിപ്പിക്കുന്നു. ഇനിയും ഉത്സവങ്ങള്‍ വരും '... വിഷു വരും, വര്‍ഷം വരും .....' ആ വിശേഷങ്ങള്‍ക്കും ആശംസകള്‍ അയക്കാന്‍ മറക്കല്ലേ സര്‍..!