Share this Article
News Malayalam 24x7
സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ചു, പന്ത്രണ്ടുകാരി മരിച്ചു
വെബ് ടീം
12 hours 40 Minutes Ago
1 min read
accident

പാലക്കാട്∙ സ്കൂട്ടറിന്റെ പിന്നിൽ സ്വകാര്യ ബസിടിച്ച് പന്ത്രണ്ടുകാരി മരിച്ചു. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതക്ക് സമീപം സംസ്ഥാന പാതയിലായിരുന്നു അപകടം. പത്തിരിപ്പാല സ്വദേശിയായ ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്.

സ്കൂട്ടറിൽ ഉണ്ടായിരുന്ന ആസിഫ്, സുമയ്യ, രണ്ട് മക്കൾ എന്നിവർക്കു പരുക്കേറ്റു. ലക്കിടി പെട്രോൾ പമ്പിന് സമീപം 9.45ഓടെയാണ് അപകടം.

പാലക്കാടുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം സ്കൂട്ടറിനെ ബസ് ഏറെ ദൂരം റോഡിലൂടെ വലിച്ചിഴച്ചു. പരുക്കേറ്റവരെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories