Share this Article
News Malayalam 24x7
കൊരട്ടി പള്ളിയിൽ വച്ച് പെൺകുട്ടിയുടെ സ്വർണ്ണപാദസരം മോഷ്ടിച്ചു, ഒമ്പത് മോഷണക്കേസുകളിലെ പ്രതിയായ സ്ത്രീ പിടിയിൽ
വെബ് ടീം
11 hours 57 Minutes Ago
1 min read
koratty church

തൃശൂർ: കൊരട്ടി പള്ളിയിൽ വച്ച് കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണ പാദസരം മോഷ്ടിച്ച കേസിൽ ഒമ്പത് മോഷണക്കേസുകളിലെ പ്രതിയായ  സ്ത്രീയെ തൃശ്ശൂർ റൂറൽ ഷാഡോ പോലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ പിടികൂടി. സെപ്റ്റംബർ 11 നു  വൈകീട്ട് 4 മണിക്കും 4.30 മണിക്കും ഇടയിൽ പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവെച്ചാണ് കാക്കുളിശ്ശേരി വില്ലേജ് ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ (27) മകളുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരം മോഷണം പോയത്.

സംഭവം അറിഞ്ഞ ഉടനെ തൃശ്ശൂർ റൂറൽ ഷാഡോ പോലീസ് സംഘം ദ്രുതഗതിയിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ്  പ്രതിയായ തൃശ്ശൂർ കിള്ളന്നൂർ വില്ലേജ് തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31)എന്നവരെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

അറസ്റ്റിലായ സജന വടക്കാഞ്ചേരി, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് മോഷണക്കേസുകളിൽ പ്രതിയാണ്.കൊരട്ടി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു രാമചന്ദ്രൻ,  ചാലക്കുടി സബ് ഡിവിഷൻ ക്രൈം സ്ക്വാഡ് അംഗം എ എസ് ഐ  സിൽജോ,   തൃശ്ശൂർ റൂറൽ ഷാഡോ പോലീസ് ഉദ്യോഗസ്ഥരായ  സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ്,  സി പി ഒ ശ്രീജിത്ത്, കൊരട്ടി പോലീസ് സ്റ്റേഷനിലെ എ എസ് ഐ ജോയ്,  മതിലകം പോലീസ് സ്റ്റേഷനിലെ സി പി ഒ ശ്രീവിദ്യ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories