Share this Article
News Malayalam 24x7
എറണാകുളത്ത് അച്ഛനും മകളും മരിച്ച നിലയിൽ; ആറു വയസ്സുകാരിക്ക് വിഷം നൽകിയ ശേഷം ജീവനൊടുക്കി
വെബ് ടീം
1 hours 49 Minutes Ago
1 min read
PAVI AND VASUKI

കൊച്ചി: എളമക്കരയിൽ അച്ഛനും മകളും മരിച്ച നിലയിൽ. മകൾക്ക് വിഷം കൊടുത്ത ശേഷം അച്ഛൻ ജീവനൊടുക്കിയെന്നാണ് നിഗമനം. പാണാവള്ളി സ്വദേശി പവിശങ്കറും മകൾ ആറു വയസ്സുള്ള വാസുകിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക സൂചനകൾ. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സൂചനകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories