Share this Article
News Malayalam 24x7
പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി
വെബ് ടീം
posted on 13-05-2026
1 min read
prajoob

കൊല്ലം: സിബിഎസ്ഇ പ്ലസ്ടു പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് ഒരു വിദ്യാർത്ഥി ജീവനൊടുക്കി. പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് ആണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.

കൊല്ലം ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് പ്രകാശ് ആണ് മരിച്ചത്. വർക്കല അയിരൂർ എംജിഎം മോഡൽ സ്‌കൂളിലെ വിദ്യാർത്ഥി ആയിരുന്നു പ്രജൂബ് പ്രകാശ്. പരീക്ഷാഫലം വന്നതിന് പിന്നാലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories