Share this Article
News Malayalam 24x7
ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് അപകടം, രണ്ട് പേർ മരിച്ചു
വെബ് ടീം
posted on 09-07-2026
1 min read
acc

തിരുവനന്തപുരം: തിരുവല്ലം ടോള്‍പ്ലാസക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശിയായ യുവാവും തൊടുപുഴ സ്വദേശിയായ യുവതിയുമാണ് മരിച്ചത്. എറണാകുളം സ്വദേശി നവീൻ സിബി, തൊടുപുഴ സ്വദേശിനി മൃദുല എന്നിവരാണ് മരിച്ചത്.

കോവളം ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. രണ്ട് പേരുടെയും തല സ്ട്രീറ്റ് ലൈറ്റിൻ്റെ പോസ്‌റ്റില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories