Share this Article
News Malayalam 24x7
പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
വെബ് ടീം
posted on 01-09-2026
1 min read
MADRASA

തിരുവനന്തപുരം: കന്യാകുളങ്ങരയിൽ മദ്രസയിൽ പഠിക്കാനെത്തിയ പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കന്യാകുളങ്ങര സ്വദേശി നജീമിനെയാണ് (52) വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്. നജീം നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നതായി കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇത് ഭയന്ന് കുട്ടി മദ്രസയിൽ പോകാൻ വരെ മടിച്ചിരുന്നു

എന്നാൽ ഇതറിയാതെ വീട്ടുകാർ കുട്ടിയെ നിർബന്ധിച്ച് മദ്രസയിൽ അയക്കുകയായിരുന്നു. കഴിഞ്ഞദിവസം മദ്രസയിൽ നിന്ന് കുട്ടി കരഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വട്ടപ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നുള്ള വിവരം മനസിലാക്കുന്നത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories