പത്തനംതിട്ട: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള ശോഭയാത്രയുടെ അനൗൺസ് ജീപ്പിടിച്ച് ഒരാൾ മരിച്ചു. പത്തനംതിട്ട ഏനാദിമംഗലം കുറുമ്പക്കരയിലാണ് അപകടമുണ്ടായത്. പ്രദേശവാസിയായ കൃഷ്ണൻ (86) ആണ് മരിച്ചത്.ജീപ്പ് പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിന്റെ പുറകിൽ നിൽക്കുകയായിരുന്ന വയോധികനെ ഇടിക്കുകയായിരുന്നു.
വാഹനം അദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയെന്ന് വിവരമുണ്ട്. അപകടത്തിന് പിന്നാലെ കൃഷ്ണനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.