Share this Article
News Malayalam 24x7
പൊലീസ് ജീപ്പിടിച്ചു,​ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചില്ല; പുതുക്കാട് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ
വെബ് ടീം
11 hours 29 Minutes Ago
1 min read
PUTHUKKAD

തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനിൽ എസ്ഐ ഉൾപ്പെടെയുള്ളവർക്ക് കൂട്ട സസ്പെൻഷൻ. എസ് ഐ സി എം മഹേഷ്, സി പിമാരായ എം യു ഫൈസൽ, ഇ സി യദുകൃഷണൻ, പി ഡി നവീൻകുമാർ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. ക്രിമിനൽ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാത്തതിലാണ് നടപടി.

ജൂലായ് 19നാണ് അപകടം നടന്നത്.

തട്ടുക്കടയിൽ അടിപിടിയുണ്ടാക്കിയ ക്രിമിനൽ സംഘത്തെ പിൻതുടരുന്നതിനിടെയായിരുന്നു അപകടം.പൊലീസ് ജീപ്പിടിച്ച് വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റിരുന്നു. ബൈക്കിൽ നിന്ന് വീണ അഭിഷേകിനെ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചില്ല. സംഭവത്തിൽ തൃശൂർ ഡിഐജി ടി. നാരായണനാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories