Share this Article
News Malayalam 24x7
മലപ്പുറത്ത് 17കാരിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം
വെബ് ടീം
posted on 03-01-2026
1 min read
MISSING

മലപ്പുറം കരുളായിയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി. കരുളായി വള്ളിക്കാടൻ വി കെ അസീബയെ ഇന്നലെ ഉച്ചയ്ക്ക് മുതലാണ് കാണാതായത്. പെണ്‍കുട്ടിക്കായി പൂക്കോട്ടുംപാടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി വീട് വിട്ട് ഇറങ്ങിയത്. വെള്ള ഷർട്ടും കറുത്ത ജീൻസ് പാന്റുമായിരുന്നു വേഷമെന്നും പെണ്‍കുട്ടിക്ക് 151 സെ.മീ. ഉയരമുണ്ടെന്നും പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories