Share this Article
News Malayalam 24x7
മരം മുറിക്കുന്നതിനിടെ ദേഹത്തു വീണ് 53കാരൻ മരിച്ചു
വെബ് ടീം
posted on 14-01-2026
1 min read
abdul gafoor

മലപ്പുറം: മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണുണ്ടായ അപകടത്തില്‍  53കാരൻ മരിച്ചു. പൂങ്ങോട് ആലുങ്ങല്‍ക്കുന്നിലെ മാഞ്ചേരി കുരിക്കള്‍ അബ്ദുല്‍ ഗഫൂറാണ് (53) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഐലാശ്ശേരിയില്‍ മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണാണ് അപകടം. ഉടന്‍ വണ്ടൂരിലെ സ്വകാര്യ ആ ശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബുധനാഴ്ച്ച വെള്ളയൂര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ മറവ് ചെയ്യും.

ഭാര്യ: ഹഫ്‌സത്ത്. മക്കള്‍: ഇര്‍ഫാന നുസ്രത്ത്, ഷം സാദ്, നജ ഫാത്തിമ. മരു മകന്‍: ഷമീര്‍ (ദുബൈ). സഹോദരങ്ങള്‍: അബു ല്‍ നാസര്‍ അന്‍വരി, സു ഹറാബി, ഹസീന, സക്കിര്‍, ഖൈറുന്നീസ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories