Share this Article
News Malayalam 24x7
വെണ്ണിക്കുളം സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ വിരമിക്കുന്ന അധ്യാപകർക്ക് ആദരമർപ്പിച്ച് 1998 SSLC ബാച്ച് വിദ്യാർഥികൾ
വെബ് ടീം
posted on 31-01-2026
1 min read
SSLC BATCH 1998

തിരുവാങ്കുളം/കൊച്ചി: വെണ്ണിക്കുളം സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷ ദിനത്തിൽ ഈ വർഷം വിരമിക്കുന്ന തങ്ങളുടെ കൂടെ പ്രിയപ്പെട്ട അധ്യാപകർക്ക് ആദരമർപ്പിച്ച് 1998 SSLC ബാച്ച് വിദ്യാർഥികൾ.കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജൻ ഉദ്‌ഘാടനവും നിരവധി വിശിഷ്ട വ്യക്തികളും പങ്കെടുത്ത സ്കൂളിന്റെ  വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്ന അതേ വേദിയിൽ തന്നെയായിരുന്നു അധ്യാപകരായ  ബെൻസൺ വർഗീസ്,ജെസ്സി ടി ചെറിയാൻ എന്നിവരെ 1998 SSLC ബാച്ച് വിദ്യാർഥികൾ മൊമന്റോ നൽകി ആദരിച്ചത്.

അധ്യാപകരും മുൻ ഹെഡ്മിസ്ട്രസുമാരുമായ പ്യുബി, ലൗലി എന്നിവരെയും സ്കൂളിലെ മറ്റ് അധ്യാപകരെയും ജൻസീ കുട്ടികളെയും കണ്ട് സംസാരിച്ച് പഴയകാല ഓർമ്മകൾ പുതുക്കിയും സെൽഫി എടുത്തും ഐസ്ക്രീം നുണഞ്ഞുമാണ്  1998 SSLC ബാച്ചുകാർ വിദ്യാലയാങ്കണം വിട്ടത്.


 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories