Share this Article
News Malayalam 24x7
ട്വന്റി 20ക്ക് തിരിച്ചടി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു, ഭരണം നഷ്ടപ്പെട്ടു
വെബ് ടീം
posted on 06-04-2026
1 min read
twenty20

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ NDAയുമായി ചേർന്ന് നിര്‍ണായക  പരീക്ഷണത്തിന് മുതിരുന്ന ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. ട്വന്റി 20 ഭരിച്ചിരുന്ന പൂതൃക്ക പഞ്ചായത്തില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചതോടെയാണ് ഭരണത്തില്‍ തിരിച്ചടിയായത്. എന്‍ഡിഎ പ്രവേശനത്തിലും പാര്‍ട്ടി നിലപാടുകളിലും പ്രതിഷേധിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചത്.നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. യുഡിഎഫ് ഏഴ്, ട്വന്റി 20 ഏഴ് എന്നിങ്ങനെയായിരുന്നു കക്ഷിനില. ഇതോടെയാണ് നറുക്കെടുപ്പ് നടത്തിയത്.

രാജിക്കൊരുങ്ങിയ തന്നെ ട്വന്റി 20 ചീഫ് കോ ഓഡിനേറ്റര്‍ സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു. നേരത്തെ രാജിവെച്ച ഒരാള്‍ സ്‌കൂള്‍ ബസ് ഇടിച്ച് മരിച്ചിരുന്നു, ദൈവം അങ്ങനെ വരുത്താതെയിരിക്കട്ടെയെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തി എന്നാണ് പൂജ ജോമോന്റെ ആരോപണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories