Share this Article
News Malayalam 24x7
ഉദ്ഘാടനദിവസം തീപിടിത്തം; പിറവം ആശിർവാദ് സിനിമ കോംപ്ലക്സിലെ ഷോകൾ നിർത്തിവച്ചു
വെബ് ടീം
10 hours 4 Minutes Ago
1 min read
aashirvad cinemas

കൊച്ചി: എറണാകുളം പിറവത്ത് വെള്ളിയാഴ്ച പ്രവർത്തനം ആരംഭിച്ച ആശീർവാദ് സിനിമ കോംപ്ലക്സിൽ തീപിടിത്തം. പ്രദർശനം നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തം ഉണ്ടായത്.

രാവിലെ 11 മണിക്കാണ് സംഭവം. പുക ഉയർന്നതോടെ ആളുകൾ ഇറങ്ങിയോടി. ഇതോടെ പ്രദർശനം നിർത്തിവച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്‍റെ കാരണമെന്നാണ് വിവരം. വാഴ -2 പ്രദർശനത്തിനിടെയാണ് സംഭവം. തീ കണ്ടതോടെ കോംപ്ലക്സിലെ എല്ലാ തിയെറ്ററുകളിലെയും പ്രദർശനം നിർത്തിവെച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories