Share this Article
News Malayalam 24x7
സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണ് തീർഥാടകസംഘാം​ഗം മരിച്ചു
വെബ് ടീം
posted on 13-04-2026
1 min read
selfi accident

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല കടൽത്തീരത്തെ പാറപ്പുറത്തുനിന്ന് സെൽഫിയെടുക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് തീർത്ഥാടകൻ മരിച്ചു. പത്തനംതിട്ട ഇടയാറൻമുള പഞ്ചവടി സ്വദേശിയായ അനീഷ് (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം നടന്നതെന്ന് വിഴിഞ്ഞം കോസ്റ്റൽ പോലീസ് അറിയിച്ചു.

അനീഷ് കഴിഞ്ഞ വെള്ളിയാഴ്ച പത്തനംതിട്ടയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തിലായിരുന്നു അനീഷ് ഉൾപ്പെട്ടിരുന്നത്. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂർ, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് സംഘം ഞായറാഴ്ച ഉച്ചയോടെ ആഴിമല ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ, ക്ഷേത്രത്തിന് പിന്നിലെ കടൽത്തീരത്തെ പാറക്കൂട്ടത്തിൽ കയറി സെൽഫിയെടുക്കാൻ ശ്രമിക്കുമ്പോൾ ശക്തമായ തിരമാലയടിച്ച് കടലിൽ വീഴുകയായിരുന്നു.

അപകടമുണ്ടായ ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന ലൈഫ് ഗാർഡുകൾ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം ലോക്കൽ പോലീസും കോസ്റ്റൽ പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories