Share this Article
News Malayalam 24x7
ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി അന്തരിച്ചു
വെബ് ടീം
posted on 15-04-2026
1 min read
PJ ANTONY

കൊച്ചി: ഭരത് പി.ജെ.ആന്റണിയുടെ ഭാര്യ മേരി ആന്റണി (94) അന്തരിച്ചു. മകൾ അഡ്വ. എലിസബത്ത് ആന്റണിയുടെ വസതിയിൽ വച്ച് ബുധനാഴ്ചയായിരുന്നു അന്ത്യം. പാലാ സ്വദേശിയായ മേരി, പി ജെ ആന്റണിയുടെ ഇന്‍ക്വിലാബിന്റെ മക്കള്‍ എന്ന നാടകത്തില്‍ വേഷമിടാന്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ അടുത്തത്. മേരിയുടെ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു വിവാഹം. അരങ്ങിൽ പി.ജെ.ആന്റണിയുടെ നായികയായും പിന്നീട് ജീവിതത്തിൽ കാമുകിയായും ഭാര്യയായും മാറിയ മേരി ആന്റണി, ആന്റണിയുടെ ഒട്ടുമിക്ക സർഗ സൃഷ്ടികൾക്കു പിന്നിലും നിശ്ശബ്ദ സാന്നിധ്യമായി ഉണ്ടായിരുന്നു. ജോസഫ് ആന്റണിയാണ് മകൻ.

മൃതദേഹം മകൾ എലിസബത്ത് ആന്റണിയുടെ കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വ്യാഴാഴ്ച (16/04/26) വൈകിട്ട് 3 വരെ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പോണേക്കര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം പള്ളി സെമിത്തേരിയിലെ പി.ജെ.ആന്റണിയുടെ കല്ലറയിൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories