Share this Article
News Malayalam 24x7
വിഷു ആഘോഷങ്ങൾക്കിടെ പടക്കം കയ്യിലിരുന്ന് പൊട്ടി; യുവാവ് മരിച്ചു
വെബ് ടീം
posted on 16-04-2026
1 min read
dileep

പാലക്കാട്: വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു.ശ്രീകൃഷ്ണപുരം വെള്ളപ്പാംതൊടി സ്വദേശി ദിലീപ് (34) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ക്ളബ് അംഗങ്ങൾ ചേർന്ന് ആഘോഷിക്കുന്നതിനിടെ ദിലീപിന്റെ കയ്യിലിരുന്ന ഗുണ്ട് പൊട്ടുകയായിരുന്നു.

ദിലീപിന്റെ കയ്യിൽ ഒന്നിലധികം ഗുണ്ടുകളുണ്ടായിരുന്നു. ഗുണ്ട് പൊട്ടിത്തെറിച്ചത് കയ്യിലുണ്ടായിരുന്ന പടക്കങ്ങളിലേയ്ക്ക് പടർന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. പടക്കം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ദിലീപിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇതിൽ പരിഭ്രാന്തനാവുകയും തുടർന്ന് ഹൃദയാഘാതമുണ്ടാവുകയും ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഭാര്യ: പ്രദിഷ. മക്കൾ: അനാവിയ, അമാലിയ. കേറ്ററിങ് സ്ഥാപനം നടത്തുകയായിരുന്നു ദിലീപ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories