Share this Article
News Malayalam 24x7
മധ‍്യപ്രദേശ് പൊലീസ് കൊച്ചിയിൽ; കുംഭമേളയിലെ വൈറൽ താരത്തിന്‍റെയും ഭർത്താവിന്‍റെയും മൊഴിയെടുക്കും
വെബ് ടീം
posted on 16-04-2026
1 min read
MP

കൊച്ചി: മധ‍്യപ്രദേശിൽ നിന്നെത്തിയ പൊലീസ് സംഘം കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെയും ഭർത്താവിന്‍റെയും മൊഴി രേഖപ്പെടുത്തും. കൊച്ചിയിലുള്ള പൊലീസ് ഉദ‍്യോഗസ്ഥരുടെ സാന്നിധ‍്യത്തിലായിരിക്കും മൊഴി രേഖപ്പെടുത്തുന്നത്.

ഇക്കഴിഞ്ഞ മാർച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വച്ച് കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹം നടന്നത്. വിവാഹ സമയത്ത് പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നായിരുന്നു ദേശീയ പട്ടികവർഗ്ഗ കമ്മിഷന്‍റെ കണ്ടെത്തൽ.വിവാഹത്തിനു വേണ്ടി വ‍്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതായും കണ്ടെത്തിയിരുന്നു. മധ‍്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചത്. ഇതോടെ  ഭർത്താവിനെതിരേ പോക്സ് നിയമപ്രകാരം കേസെടുക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories