Share this Article
News Malayalam 24x7
അവശനിലയിൽ പുഴയ്ക്കരികിൽ കണ്ടെത്തി, കോളേജ് വിദ്യാര്‍ഥിനി ആശുപത്രിയിൽ മരിച്ചു
വെബ് ടീം
posted on 20-04-2026
1 min read
anjana

കൊച്ചി: അവശനിലയിൽ പുഴയ്ക്കരികിൽ കണ്ടെത്തിയ കോളേജ് വിദ്യാര്‍ഥിനി ആശുപത്രിയിൽ വച്ച് മരിച്ചു. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി സ്വദേശി അഞ്ജന ബിജു (21)വാണ് മരിച്ചത്. തിങ്കള്‍ രാവിലെ 10 ഓടെ കാലടി ചെങ്ങല്‍ പ്രദേശത്താണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്.പുഴയില്‍ അവശയായനിലയില്‍ അഞ്ജനയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കാലടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ 11 ഓടെ മരിച്ചു.

കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് വിദ്യാര്‍ഥിയാണ്. പെരുമ്പാവൂര്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories