Share this Article
News Malayalam 24x7
മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരണം പതിനാലായി, നാല് പേരെ കാണാനില്ലെന്ന് കളക്ടർ
വെബ് ടീം
posted on 22-04-2026
1 min read
mundathikode

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ 45 ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം  പതിനാലായി.

അതേ സമയം സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ  വെന്റിലേറ്ററിൽ തുടരുന്നു, 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ; നാല് പേരെ കാണാനില്ലെന്ന് കളക്ടർ അറിയിച്ചു.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories