Share this Article
News Malayalam 24x7
ഉഷ്ണ തരംഗസാധ്യത: ഈ ജില്ലയിൽ അവധിക്കാല ക്ലാസുകള്‍ക്ക് നിരോധനം, ട്യൂഷന്‍ സെന്ററുകൾക്ക് ബാധകം
വെബ് ടീം
posted on 22-04-2026
1 min read
holiday

പത്തനംതിട്ട: ഉഷ്ണ തരംഗസാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെ അവധിക്കാല ക്ലാസുകള്‍ നിരോധിച്ച് ഉത്തരവ്. എല്ലാ സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററുകളിലെയും വേനല്‍ക്കാല അവധിക്കാല ക്ലാസുകളും നിരോധിച്ചു കൊണ്ട് ജില്ലാ കലക്ടര്‍ ആണ് ഉത്തരവ് ഇറക്കിയത്.സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്.

നിലവില്‍ 12 ജില്ലകളിലാണ് മുന്നറിയിപ്പ് പുറപ്പെടിവിച്ചിട്ടുള്ളത്. പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories