Share this Article
News Malayalam 24x7
പതിനേഴുകാരനെ യുവതി പീഡിപ്പിച്ചതായി പരാതി; യുവതിക്കെതിരെ പോക്സോ കേസ്
വെബ് ടീം
posted on 22-04-2026
1 min read
sexual assault

കാസർഗോഡ്: പതിനേഴുകാരനെ മുപ്പത്തിയാറുകാരി പീഡിപ്പിച്ചതായി പരാതി. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്റെ പരാതിയിൽ യുവതിക്കെതിരെ ഹൊസ്ദുർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറി.

ഹൊസ്ദുർഗ് പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിലെ പ്രതിയാണ് പതിനേഴുകാരൻ.

ഈ കേസിൽ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് നേരത്തെ യുവതി പീഡിപ്പിച്ച വിവരം ആൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് ഈ സംഭവത്തിലും പൊലീസ് കേെസടുക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് രാജപുരം പൊലീസ് അറിയിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories