Share this Article
News Malayalam 24x7
പാമ്പിനെ പോക്കറ്റിലിട്ട് ചായ കുടിക്കാൻ പോയി യുവാവ്; കടിയേറ്റ് മെഡിക്കൽ കോളജിൽ
വെബ് ടീം
posted on 24-04-2026
1 min read
snake

മഞ്ചേരി: പാമ്പിൻകുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ടു നടന്ന അതിഥിത്തൊഴിലാളിക്ക് കടിയേറ്റു. ഇന്ന് രാവിലെ ഒതായിയിലാണ് സംഭവം. മുപ്പതുകാരനായ അസം സ്വദേശി ബിനോയ്‌ക്കാണ്‌ പാമ്പിന്റെ കടിയേറ്റത്. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

താമസസ്ഥലത്തിനടുത്ത് നിന്നും പിടികൂടിയ പാമ്പിനെയാണ് ഇയാൾ പാന്റിന്റെ പോക്കറ്റിനകത്തിട്ടു നടന്നത്. മദ്യലഹരിയിലായിരിക്കെയാണ് പാമ്പിനെ പിടികൂടിയതെന്നും ഇയാളെ ആശുപത്രിയിലെത്തിച്ച നാട്ടുകാർ പറഞ്ഞു. ആദ്യം അണലികുഞ്ഞാണെന്ന് ആയിരുന്നു കണ്ടവർ കരുതിയത്. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴാണ് വിഷമില്ലാത്ത ഇനത്തിൽ പെട്ടതാണെന്ന് കണ്ടെത്തിയത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories