Share this Article
News Malayalam 24x7
ഒരേ കയറില്‍ ജീവനൊടുക്കി യുവതിയും യുവാവും; മൃതദേഹങ്ങൾ കണ്ടെത്തിയത് വാടകവീട്ടിൽ
വെബ് ടീം
posted on 25-04-2026
1 min read
milna

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ഒരേ കയറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് തൂങ്ങിയ നിലയിൽ മൃതദേഹങ്ങൾ കണ്ടത്.രണ്ടു തവണ വിവാഹിതനായ ശ്രീജിത്ത് മിൽനയുമായി അടുപ്പത്തിൽ ആയിരുന്നുവെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറയുന്നു. ശ്രീജിത്തിന്റെ ഇപ്പോഴത്തെ ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. രക്ഷപ്പെട്ട ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മിൽനയുടെ വിവാഹം തീരുമാനിച്ചതാണെന്നും കഴിഞ്ഞ ദിവസം മില്‍നയെ കാണാതാകുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മിൽനയെ കാണാനില്ലെന്ന് ബന്ധുക്കൾ മാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഇരിഞ്ഞാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories