Share this Article
News Malayalam 24x7
കളിക്കുന്നതിനിടയിൽ നാലര വയസുള്ള കുട്ടിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു, ഗുരുതരനിലയിൽ ഐസിയുവില്‍
വെബ് ടീം
posted on 27-04-2026
1 min read
cobra

കാസര്‍ഗോഡ്: ഉഷ്ണതരംഗം തുടരുന്നതിനിടയില്‍ വെള്ളരിക്കുണ്ട് താലൂക്കിൽ നാലര  വയസുള്ള കുട്ടിയ്ക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു. കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എളേരിത്തട്ട്, നര്‍ക്കിലക്കാടാണ് സംഭവം.

പന്തു കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ പന്ത് സമീപത്തെ പറമ്പിലേക്ക് പോയി. പന്തെടുക്കാന്‍ പോയപ്പോഴാണ് പെണ്‍കുട്ടിക്ക് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. ഉടന്‍ നര്‍ക്കിലക്കാട്ടെ ആശുപത്രിയില്‍എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാലാണ് പരിയാരത്തേക്ക് മാറ്റിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories