Share this Article
News Malayalam 24x7
ഫുട്ബോൾ കളിക്കുന്നതിനിടെ നാല് കുട്ടികൾക്ക് മിന്നലേറ്റു, ആശുപത്രിയിൽ
വെബ് ടീം
posted on 28-04-2026
1 min read
y lightning

തൃശ്ശൂരിൽ ഫുട്ബോൾ കളിക്കുന്നതിനിടെ നാല് കുട്ടികൾക്ക് മിന്നലേറ്റു. അമ്മാടം  വെങ്ങിണിശ്ശേരി  കപ്പക്കാട് ആണ് സംഭവം.വൈകിട്ട്  5 മണിയോടുകൂടി ആണ് ഇടിമിന്നലേറ്റത്. കുട്ടികളെ  തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശിവ കൃഷ്ണ,അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലേറ്റത്.ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം.ഒരു കുട്ടിക്ക് കാലിന് പൊള്ളലേറ്റു.നാലു കുട്ടികളും തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories