Share this Article
News Malayalam 24x7
വിവാഹദിനത്തിൽ വരൻ മരിച്ചു
വെബ് ടീം
posted on 28-04-2026
1 min read
JUSTIN

തൃപ്പൂണിത്തുറ: വിവാഹദിനത്തിൽ യുവാവ് ആശുപത്രിയിൽ മരിച്ചു.വിവാഹപ്പന്തലിലേക്ക് എത്തേണ്ടിയിരുന്ന യുവാവ് വിവാഹദിനത്തിൽ തന്നെ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച നടന്ന അത്താഴമൂട്ട് ചടങ്ങിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ചാത്താരി വിളങ്ങാട്ടിൽ ജസ്റ്റിൻ വി. ജോണാണ് (32) ഇന്നലെ പുലർച്ചെ മരിച്ചത്.

ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെയും എൽസമ്മയുടെയും മകനാണ്. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയായിരുന്നു മരണം. ആശുപത്രിയിലായതോടെ വിവാഹച്ചടങ്ങു മറ്റൊരു ദിവസത്തേക്കു മാറ്റിയിരുന്നു. ജസ്റ്റിൻ നേരത്തേ കരൾ രോഗത്തിന് ചികിത്സ തേടിയിരുന്നതായാണ് വിവരം. സംസ്കാരം നാളെ 3നു തൃപ്പൂണിത്തുറ സെന്റ് മേരീസ്‌ ഫൊറോന പള്ളിയിൽ. സഹോദരി: ജിനു മരിയ (ഓസ്ട്രേലിയ).


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories