Share this Article
News Malayalam 24x7
അപ്രഖ്യാപിത പവർകട്ട്; KSEB ഓഫീസിൻ്റെ ഫ്യൂസ് ഊരി യൂത്ത് ലീഗ്
Youth League Protests Against Unannounced Power Cuts

സംസ്ഥാനത്ത് തുടരുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണങ്ങൾക്കെതിരെ വേറിട്ട പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഓഫീസിലെ ഫ്യൂസൂരിയാണ് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയത്.

രാവിലെ 11 മണിയോടെയാണ് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറത്തെ കെഎസ്ഇബി ഓഫീസിലെത്തിയത്. ഓഫീസിലെ ഫ്യൂസ് ഊരിയ ശേഷം അരമണിക്കൂറോളം ഓഫീസിന് മുന്നിൽ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് പ്രവർത്തകർ പ്രതിഷേധം തുടർന്നു. സംസ്ഥാനത്ത് പവർകട്ടില്ലെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും, ജനങ്ങൾ നേരിടുന്ന രൂക്ഷമായ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിനെതിരെയുള്ള നിശബ്ദത ചോദ്യം ചെയ്തുകൊണ്ടായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.


തുടർന്ന് യൂത്ത് ലീഗ് പ്രതിനിധികൾ കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉന്നത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെഎസ്ഇബി ജീവനക്കാർ പ്രവർത്തകർക്ക് ഉറപ്പുനൽകി. ഈ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിലും വൈദ്യുതി നിയന്ത്രണം തുടരുകയാണെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories