Share this Article
News Malayalam 24x7
വിദേശ ജോലിക്കായി ബെംഗളൂരുവിലെ ജോലി രാജി വെച്ച് നാട്ടിലെത്തി, അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു
വെബ് ടീം
posted on 01-05-2026
1 min read
aryamol

ആലപ്പുഴയിൽ അമീബിക് മസ്തിഷ്‌ക്ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെ മകൾ ആര്യമോൾ (26) ആണ് മരിച്ചത്. ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വിദേശ ജോലിക്കായി ബംഗളുരുവിലെ ജോലി രാജി വെച്ച് രണ്ട് മാസം മുൻപാണ് ആര്യ നാട്ടിലെത്തിയത്.

ഒരു മാസം മുൻപ് രോഗ ലക്ഷണങ്ങൾ കണ്ട് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. വീണ്ടും രോഗ ലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം കൂടിയതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ആണ് മരണം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories