Share this Article
News Malayalam 24x7
ഇടിമിന്നലും മഴയും വന്നപ്പോൾ ലോറിക്കുള്ളിൽ കയറി; ഭിത്തി ഇടിഞ്ഞ് ലോറിക്ക് മുകളിലേക്ക് വീണ്‌ യുവാവിന് ദാരുണാന്ത്യം
വെബ് ടീം
posted on 12-05-2026
1 min read
SIJU

കൊല്ലം: നെല്ലിപ്പള്ളിയിൽ കനത്ത മഴയിലും ഇടിമിന്നലിലും  കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പിറവന്തൂർ വൻമള സ്വദേശി സിജു തോമസ് ആണ് മരിച്ചത്. സർവീസ് സ്‌റ്റേഷനോട് ചേർന്ന് സിജു ഇരുന്ന ലോറിക്ക് മുകളിലേക്ക് കോൺക്രീറ്റ് ഭിത്തി പതിക്കുകയായിരുന്നു. സർവീസ് സ്‌റ്റേഷനും ഭിത്തി വീണ് തകർന്നു.

ഫയർഫോഴ്സാണ് തകർന്ന ക്യാബിനുള്ളിൽ നിന്ന് മൃതദേഹം പുറത്തെടുത്തത്. സർവീസ് സ്‌റ്റേഷനിലെ തൊഴിലാളിയാണ് സിജു. മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിയുടെ ക്യാബിനുള്ളിൽ കയറി ഇരുന്ന സമയത്തായിരുന്നു അപകടം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories