തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ നഷ്ടപെട്ട 25 മൊബൈൽ ഫോണുകളാണ് 9 ദിവസത്തിനുള്ളിൽ സയർ ( CEIR ) പോർട്ടലിലൂടെ റെജിസ്റ്റർ ചെയ്തതിൻെറ ഫലമായി ഈസ്റ്റ് പോലീസിന് തിരിച്ചെടുക്കാൻ കഴിഞ്ഞത്. ആന്ധ്രപദേശ്, ബീഹാർ, തമിഴ്നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് മൊബൈൽഫോൺ കണ്ടെത്തിയത്.
തൃശൂർ സിറ്റി പോലീസ് സയർ പോർട്ടലിൽ റെജിസ്റ്റർ ചെയ്യുന്നതിനെ കുറിച്ച് സിറ്റി പോലീസ് ബോധവത്ക്കരണം നടത്തിയിരുന്നു. ഇതിൻെറ ഫലമായാണ് മൊബൈലുകൾ തിരിച്ചെടുക്കാനായത്. ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി നായർ ൻെറ നേതൃത്വത്തിലും അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീകുമാറും സൈബർ സെൽ സബ് ഇൻസ്പെക്ടർ ഫീസ്റ്റോ ടി.ഡി നേതൃത്വം നൽകിയ സൈബർ സെൽ ടീമിൻേറയും സഹായത്തോടെയാണ് നഷ്ടപെട്ട മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.
29.5.2026 തിയ്യതി തൃശൂർ സിറ്റി പോലീസ് ട്രെയിനിങ്ങ് സെൻററിൽ നടന്ന ചടങ്ങിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് മൊബൈൽ ഫോൺ ഉടമസ്ഥർക്ക് കൈമാറി. ചടങ്ങിൽ അസിസ്റ്റൻറ് കമ്മീഷണർ എം ശശീധരൻ പങ്കെടുത്തു.
മൊബൈൽ ഫോൺ നഷ്ടപെട്ടാൽ ഉടൻതന്നെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടെങ്കിൽ ലൊക്കേഷൻ ഇൻറർനെറ്റ് എന്നിവ ഓൺ ആണെങ്കിൽ ഇമെയിൽ െഎ ഡി യും പാസ് വേഡും നിങ്ങൾക്ക് അറിയാമെങ്കിൽ find my divice ൽ log in ചെയ്ത് ഫോൺ നിങ്ങൾക്കുതന്നെ കണ്ടെത്താവുന്നതാണ്. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇമെയിൽ െഎ ഡി ഓർമ്മയില്ല ലൊക്കേഷൻ ഓൺ അല്ല എങ്കിൽ ceir.gov.in എന്ന പോർട്ടലിൽ ( https://www.ceir.gov.in/Home/index.jsp ) റെജിസ്റ്റർ ചെയ്യുകയാണ് വേണ്ടത്. ഇതിൽ റെജിസ്റ്റർ ചെയ്യണമെങ്കിൽ നഷ്ടപെട്ട ഫോണിൻെറ ഡൂപ്ളിക്കേറ്റ് സിം എടുത്ത് 24 മണിക്കൂർ കഴിഞ്ഞ് എസ് എം എസ് ആക്ടീവ് ആയിരിക്കണം. മാത്രമല്ല. പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻെറ റെസീപ്റ്റ് നമ്പരും ഉണ്ടായിരിക്കണം. ഇവ രണ്ടും ഉപയോഗിച്ച് സയർ പോർട്ടലിൽ റജിസ്റ്റർ ചെയ്യാം. പിന്നീട് മൊബൈൽ ഫോൺ ട്രേസ് ചെയ്തു എന്ന മെസേജ് വരുന്നതനുസരിച്ച് സൈബർ സെല്ലിലോ പോലീസ് സ്റ്റേഷനിലോ ബന്ധപെടാം.